കേരള ടെക്‌നോളജിക്കൽ യൂനിവേഴ്‌സിറ്റി സ്‌കൂളിൽ എം.ടെക്; അപേക്ഷിക്കാം

apply now
apply now

എ.പി.ജെ അബ്ദുൽകലാം ടെക്‌നോളജിക്കൽ യൂനിവേഴ്‌സിറ്റിയുടെ കീഴിലെ വിവിധ സ്‌കൂളുകളിൽ 2025-26 അക്കാദമിക് വർഷത്തെ എം.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പഠനത്തിന്റെ ഭാഗമായി  ദേശീയ, അന്തർദേശീയ ഗവേഷണ സ്ഥാപനങ്ങളിലും വ്യവസായ ശാലകളിലും പ്രോജക്ടുകളും ഇന്റേൺഷിപ്പുകളും ചെയ്യാൻ അവസരമുണ്ടാകും. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് & ടെക്‌നോളിക്കാണ് പ്രവേശന ചുമതല.     

tRootC1469263">

പ്രോഗ്രാമുകൾ 
1. സ്‌കൂൾ ഓഫ് മെക്കാനിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ എം.ടെക് മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്‌നോളജി.
2. സ്‌കൂൾ ഓഫ് ബിൽഡിങ് സയൻസസ് ആൻഡ് ടെക്‌നോളജിയിൽ എം.ടെക് ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിങ് ആൻഡ് മാനേജ്‌മെന്റ്
3. സ്‌കൂൾ ഓഫ് കമ്യൂണിക്കേഷൻ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ എം.ടെക് എംബഡഡ് സിസ്റ്റംസ് ടെക്‌നോളജീസ്
4. സ്‌കൂൾ ഓഫ് ഇലക്ട്രിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ എം.ടെക് ഇലക്ട്രിക് വെഹിക്കിൾ ടെക്‌നോളജി. 
എല്ലാ പ്രോഗ്രാമുകൾക്കും 18 സീറ്റുകൾ വീതമാണുള്ളത്.

യോഗ്യത
പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല. എൻജിനിയറിങ്/ടെക്‌നോളജി/എൻജിനിയറിങ് സയൻസിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് /6.0 സി.ജി.പി.എ യോടെയുള്ള അംഗീകൃത ബിരുദം വേണം. എസ്.ഇ.ബി.സി/ഒ.ഇ.സിക്കാർക്ക് 55 ശതമാനം/5.5 സി.ജി.പി.എ മതി. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് മാർക്ക് നിബന്ധനയില്ല. 

അവസാന സെമസ്റ്റർ /വർഷ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട സ്‌പെഷലൈസേഷനിൽ ഫസ്റ്റ് ക്ലാസോടെയുള്ള മാസ്റ്റേഴ്‌സ് ബിരുദമുള്ളവർക്കും അപേക്ഷിക്കാം. എ.എം.ഐ.ഇ/എ.എം.ഐ.ഇ.ടി.ഇ പരീക്ഷയുടെ സെക്ഷൻ എ പരീക്ഷയിൽ  6.0 സി.ജി.പി.എയോ സെക്ഷൻ ബിയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോ ലഭിച്ചവർക്കും അപേക്ഷിക്കാം.

ഗേറ്റ് യോഗ്യത 
ബി.ടെക്/എം.ടെക് യോഗ്യതയുടെ അടിസ്ഥാനത്തിൽ  അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട വിഷയത്തിൽ സാധുവായ  ഗേറ്റ് (GATE)  സ്‌കോർ ഉണ്ടായിരിക്കണം. ഗേറ്റ് സ്‌കോർ പരിഗണിച്ചാണ് പ്രവേശനം. ഗേറ്റ് യോഗ്യത ഇല്ലാത്തവർക്ക് കെ.ടി.യു നടത്തുന്ന എൻട്രൻസ് ടെസ്റ്റ്/ഇന്റർവ്യൂ വഴി പ്രവേശനം നേടാൻ അവസരമുണ്ട്. എന്നാൽ  എ.എം.ഐ.ഇ/എ.എം.ഐ.ഇ.ടി.ഇ അപേക്ഷകർക്ക് ഗേറ്റ് യോഗ്യത നിർബന്ധമാണ്.

അപേക്ഷ 30 വരെ
www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ഫീസ് അടച്ച് ജൂൺ 30നകം  അപേക്ഷിക്കണം. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 800 രൂപയും എസ്.സി/ എസ്.ടി വിഭാഗത്തിന് 400 രൂപയുമാണ്. വിശദവിവരങ്ങളടങ്ങിയ പ്രോസ്പക്ടസ്  lbscentre.in ൽ ലഭിക്കും. ഫോൺ: 8848269747,0471-2560327.
 

Tags