JEE പരീക്ഷ എഴുതാന്‍ നില്‍ക്കുന്നവരാണോ?; ഇതാ സുപ്രധാന പ്രഖ്യാപനം
2026ലെ ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (JEE) എഴുതാൻ തയ്യാറെടുക്കുന്നവർക്ക് സുപ്രധാന അറിയിപ്പുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എൻ ടി എ). ജീ മെയിൻ സെഷന്‍ 1-നുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിച്ചു. ഇതിനായി എൻ ടി എയുടെ വെബ്‌സൈറ്റ് (jeemain.nta.nic.in) സന്ദര്‍ശിക്കാം. നവംബര്‍ 27 വരെ അപേക്ഷിക്കാം. ഫീസ് അടയ്ക്കാനുള്ള അവസാന തീയതിയും 27 ആണ്. 2026 ജനുവരി ആദ്യവാരം പരീക്ഷ നടത്തുന്ന നഗരങ്ങൾ പ്രഖ്യാപിക്കും.
ജെ ഇ ഇ മെയിന്‍ രണ്ട് സെഷനുകളിലായാണ് നടത്തുക. സെഷന്‍ 1 ജനുവരി 21 മുതല്‍ 30 വരെയും സെഷന്‍ 2 ഏപ്രില്‍ ഒന്ന് മുതല്‍ 10 വരെയും ആയിരിക്കും. ഫലം ഫെബ്രുവരി 12-ന് പ്രഖ്യാപിക്കും. പേപ്പര്‍ ഒന്ന് എഞ്ചിനീയറിങ് പ്രവേശനത്തിനും പേപ്പര്‍ 2 ആര്‍ക്കിടെക്ചര്‍, പ്ലാനിങ് കോഴ്‌സുകള്‍ക്കുള്ളതുമാണ്.
സിലബസ്
വിശദമായ സിലബസും എന്‍ ടി എ പുറത്തിറക്കിയിട്ടുണ്ട്. പേപ്പര്‍ ഒന്നിന് ഫിസിക്‌സിലും കെമിസ്ട്രിയിലും 20 യൂണിറ്റുകള്‍ വീതവും മാത്തമാറ്റിക്‌സ് സിലബസില്‍ 14 യൂണിറ്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേപ്പര്‍ രണ്ടിന്, പാര്‍ട്ട് ഒന്നില്‍ മാത്തമാറ്റിക്‌സിന് 14 യൂണിറ്റുകളുണ്ട്. ഈ പേപ്പറില്‍ ഡ്രോയിങ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയും ഉള്‍പ്പെടും. വിശദമായ സിലബസ് എൻ ടി എയുടെ അറിയിപ്പിലുണ്ട്.
.jpg)

