മങ്കിപോക്സ് വ്യാപനം നിരീക്ഷിക്കാൻ കേന്ദ്ര ദൌത്യ സംഘം :നിതി ആയോഗ് അംഗം വി കെ പോൾ നയിക്കും
monkeypox

ദില്ലി: രാജ്യത്തെ മങ്കി പോക്‌സ്  വ്യാപനം നിരീക്ഷിക്കാൻ ദൗത്യസംഘത്തെ  നിയോഗിച്ച് കേന്ദ്ര സർക്കാർ. നിതി ആയോഗ് അംഗം വി കെ പോൾ  പ്രത്യേക സംഘത്തെ നയിക്കും. രാജ്യത്ത് കേരളത്തിലാണ് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. യു എ ഇയിൽ നിന്ന് വന്ന കൊല്ലം സ്വദേശിയായ 35കാരനാണ് ആദ്യം രോഗം സ്ഥീരികരിച്ചത് . ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

Share this story