80 പേർക്ക് 40,000 രൂപ വീതം ലോൺ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ 3 പേർ പിടിയിൽ
arrested
മൈനാഗപ്പള്ളി നന്ദിയാട്ടുവടക്കത്തിൽ അഖിലാസ് (29), പെരുമ്പുഴ ആളൊളിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ശ്യം (26), ശൂരനാട് കൊച്ചുവീട്ടിൽ രാഹുൽ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വായ്പ നൽകണമെങ്കിൽ ആദ്യ ഗഡുവായി പണം നൽകണമെന്ന് പറഞ്ഞായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്.

ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ 3 പ്രതികളെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ 80 ഓളം പേർക്ക് 40,000 രൂപ വീതം നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയത്.

മൈനാഗപ്പള്ളി നന്ദിയാട്ടുവടക്കത്തിൽ അഖിലാസ് (29), പെരുമ്പുഴ ആളൊളിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ശ്യം (26), ശൂരനാട് കൊച്ചുവീട്ടിൽ രാഹുൽ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വായ്പ നൽകണമെങ്കിൽ ആദ്യ ഗഡുവായി പണം നൽകണമെന്ന് പറഞ്ഞായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്.

പണം അടച്ചവർ നൽകിയ പരാതിയെ തുടർന്ന് തെന്മല ഇൻസ്‌പെക്ടർ കെ. ശ്യാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളിൽ രണ്ടുപേരെ തെന്മല – കുളത്തുപുഴ പാതയിൽ നിന്നും ഒരാളെ കുറ്റാലത്തു നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

Share this story