മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് തെറ്റിദ്ധരിച്ചു, മുസ്ലീം ലീഗ് ഓഫീസിന് മുന്നില്‍ മുഹമ്മദ് ഷായ്‌ക്കെതിരെ പോസ്റ്ററുകള്‍
Dec 12, 2024, 07:30 IST
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി നേരത്തെ പറഞ്ഞിരുന്നു.
മുസ്ലീം ലീഗ് എറണാകുളം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍. അഡ്വ മുഹമ്മദ് ഷായ്‌ക്കെതിരെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് തെറ്റിദ്ധരിച്ചുവെന്ന് പോസ്റ്ററില്‍ പറയുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പാര്‍ട്ടികളുടെ നിലപാടിനെ തള്ളിക്കൊണ്ടാണ് മുനമ്പം വിഷയത്തില്‍ മുസ്ലീം ലീഗ് രംഗത്തുവന്നത്.