
മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസിന്റെ വിമാനത്തിലെ പ്രതിഷേധത്തെ പരിഹസിച്ച് എംഎം മണി. ഇന്ന് രാവിലെയാണ് സംഭവത്തിൽ എംഎം മണി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പരിഹാസ പോസ്റ്റ് ഇട്ടത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :
‘ഇപി ഊതിയാ പറക്കുന്നവരാണോ ഊത്തന്മാർ ? വീണതല്ലാ സാഷ്ടാംഗം പ്രണമിച്ചതാണ് കേട്ടോ’
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകരെത്തിയത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർദ്ദീൻ മജീദ്, കണ്ണൂർ ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി വിമാനത്തിനുള്ളിലെത്തിയത്.
ഇവർ സീറ്റിൽ നിന്ന് എഴുനേറ്റ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനായി കൈയുയർത്തി മുന്നോട്ട് നടന്നടുക്കുന്നതിനിടെ ഇപി ജയരാജൻ എഴുനേറ്റ് തള്ളിമാറ്റുകയായിരുന്നു. ഉടൻ തന്നെ പ്രതിഷേധക്കാർ താഴേക്ക് വീണു.