പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യരുത്; മന്ത്രി വി ശിവന്‍കുട്ടി

v sivankutty
v sivankutty

തിരുവനന്തപുരം: സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കെ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണെന്നും ഇക്കാര്യങ്ങള്‍ പൊലീസ് വിജിലന്‍സും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സും കര്‍ശനമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരത്തിൽ ജോലി ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാന്‍ പിടിഎ അധികൃതരോട് മന്ത്രി അഭ്യര്‍ത്ഥിച്ചു. 


 

Tags