ജനസമ്പര്‍ക്ക പരിപാടികളിലൂടെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു; മന്ത്രി വി.അബ്ദുറഹിമാന്‍
Dec 28, 2024, 19:40 IST
![The number of backlogs has been significantly reduced through outreach programs; Minister V. Abdurahiman](https://keralaonlinenews.com/static/c1e/client/94744/uploaded/f64f196f06cd5c88bff363bfde6aea96.jpg?width=823&height=431&resizemode=4)
![The number of backlogs has been significantly reduced through outreach programs; Minister V. Abdurahiman](https://keralaonlinenews.com/static/c1e/client/94744/uploaded/f64f196f06cd5c88bff363bfde6aea96.jpg?width=382&height=200&resizemode=4)
കാസർകോട് : കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തുകളിലൂടെയും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളുമായി സംവദിച്ച നവകേരള സദസ്സ് ഉള്‍പ്പെടെയുള്ള ജനസമ്പര്‍ക്ക പരിപാടികളിലൂടെയും സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ഗണ്യമായി കുറവു വരുത്താന്‍ സാധിച്ചിട്ടുണ്ടെന്ന് അദാലത്തില്‍ അധ്യക്ഷത വഹിച്ച ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു.
പഞ്ചായത്ത് വില്ലേജ് താലൂക്ക് തലത്തില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥമായ ശ്രമം പരാതി പരിഹാരത്തിന് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. അദാലത്തില്‍ സ്വീകരിക്കുന്ന പുതിയ പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച ചെയ്ത് 15 ദിവസത്തിനകം പരാതിക്കാരനെ വിവരങ്ങള്‍ അറിയിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.