ജനങ്ങളുമായി മന്ത്രിമാര്‍ നേരിട്ട് സംവദിക്കുന്നതിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരമാകും; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
കാസർകോട് : ജനങ്ങളുമായി മന്ത്രിമാര്‍ നേരിട്ട് സംവദിക്കുന്നതിലൂടെ കൂടുതല്‍ എളുപ്പത്തില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമമാണ് കരുതലും കൈത്താങ്ങും എന്ന അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കരുതലും കൈത്താങ്ങും കാസര്‍കോട് താലൂക്ക് തല അദാലത്ത് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നയപരമായി തീരുമാനമെടുക്കുമെടുക്കേണ്ട സംസ്ഥാനതലത്തില്‍ പരിഹരിക്കേണ്ട വിഷയങ്ങള്‍ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാതലത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ പരമാവധി വേഗത്തില്‍ പരിഹരിക്കും. കെട്ടിക്കിടക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുകയും ചെയ്യും. അതിന് സര്‍ക്കാര്‍ ജീവനക്കാരുടെ ആത്മാര്‍ത്ഥമായ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.