ഉന്നതമായ സാമൂഹിക നീതി ബോധമാണ് അദാലത്തുകള്‍ മുന്നോട്ട് വെക്കുന്നത്; മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി
കാസർകോട് : കരുതലും കൈത്താങ്ങുമെന്ന സാമൂഹിക പ്രതിബദ്ധത ഏറെയുള്ള അദാലത്ത് നിരവധി ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട് മുന്നോട്ട് പോവുകയാണ്. ലഭിക്കുന്ന പരാതികളിന്‍മേല്‍ ഉദ്യോഗസ്ഥരുമായി പരാതിക്കാരും മന്ത്രിമാരും സംസാരിച്ച് ചര്‍ച്ചചെയ്ത് ഉടനെ തീരുമാനമെടുക്കുന്ന വേദിയാണിതെന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക സാഹചര്യങ്ങള്‍ ഒഴിവാക്കി പരാതികള്‍ക്ക് എത്രയും വേഗത്തിലുള്ള പരിഹാരം എന്ന ഉന്നതമായ സാമൂഹിക നീതി നിര്‍വ്വഹണ ബോധമാണ് അദാലത്തുകള്‍ മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അദാലത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും മന്ത്രി പുതുവത്സര ആശംസകള്‍ നേര്‍ന്നു.
ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത, വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.വി സജീവന്‍, എം.കുമാരന്‍, എസ്.പ്രീത, പി. ലക്ഷ്മി, സബ് കളക്ടര്‍ പ്രതീക്ജയിന്‍ സംസാരിച്ചു എ.ഡി.എം പി.അഖില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ ദിവാകരന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.രാജന്‍ ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍. ടി ജയപ്രസാദ് വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടർ കെ ഇമ്പശേഖർ സ്വാഗതവും സബ് കലക്ടർ പ്രതീക് ജയിൻ നന്ദിയും പറഞ്ഞു.