തൊഴില്‍ദാതാക്കളെയും തൊഴിലന്വേഷകരെയും പരസ്പരം ബന്ധിപ്പിച്ചു തൊഴിൽ നൽകാൻ സാധിക്കണം: മന്ത്രി ഒ ആർ കേളു

 Care and support The problems of the country are solved                            -Minister OR Kelu
 Care and support The problems of the country are solved                            -Minister OR Kelu


വയനാട് :  വിവിധ സ്ഥാപനങ്ങളിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ അനുവദിച്ചശേഷം തൊഴില്‍ദാതാക്കളെയും തൊഴിലന്വേഷകരെയും കണ്ടെത്തി, പരസ്പരം ബന്ധിപ്പിച്ചു ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകാൻ സാധിക്കണമെന്ന് മന്ത്രി ഒ ആർ കേളു അഭിപ്രായപ്പെട്ടു.സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മൂന്നാമത്തെ ജോബ്സ്റ്റേഷൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു മന്ത്രി.  

tRootC1469263">

ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിച്ചിറങ്ങിയശേഷം തൊഴിൽദാതാക്കളുടെ സഹായത്തോടെ ഒട്ടേറെ പേർക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.പ്രാദേശികമായ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി തൊഴില്‍ ചെയ്യാനാവശ്യമായ നൈപുണി പഠിപ്പിക്കുകയും അഭ്യസ്തവിദ്യർക്ക് തൊഴിൽ കണ്ടെത്താൻ സഹായിക്കുകയുമാണ്  ജോബ് സ്റ്റേഷനിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. മുഴുവൻ ഉദ്യോഗാർത്ഥികൾക്കും തൊഴിൽ ലഭ്യമാക്കാൻ ആവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ജോബ് സ്റ്റേഷനിലൂടെ നൽകും.

കേരള നോളജ് ഇക്കണോമി മിഷൻ, കെ-ഡിസ്ക് എന്നീ ഏജൻസികൾ നേതൃത്വം നൽകും. വിജ്ഞാന തൊഴിൽ മേഖലയെ വികസിപ്പിച്ച് കേരളത്തിലെ വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്നതാണ് നോളജ് ഇക്കണോമി മിഷന്റെ ലക്ഷ്യം. അസാപ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ ഏജൻസികൾ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്നതോടെ സംരംഭകരുടെ ആവശ്യപ്രകാരമുള്ള തൊഴിലാളികളെ നൽകാനാകും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി അധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രസിഡൻറ് എ കെ ജയഭാരതി, വിജ്ഞാനകേരളം ജില്ലാ കോ-ഓഡിനേറ്റർ ശ്രീജിത്ത് ശിവരാമൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ എൻ സുശീല, കെ വിജയൻ, മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൻ പി കല്യാണി, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ, മാനന്തവാടി എംപ്ലോയ്മെൻറ് ഓഫീസ് ഇൻചാർജ് ഷിജു മോഹൻ, അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജർ കെ എസ് ഷഹന എന്നിവർ സംസാരിച്ചു.

Tags