വരുമാനം ഉണ്ടാകുന്ന പദ്ധതികളെ ഏറ്റെടുക്കുന്നതാണ് കിഫ്ബിയുടെ രീതി : ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍


തിരുവനന്തപുരം: വരുമാനം ഉണ്ടാകുന്ന പദ്ധതികളെ ഏറ്റെടുക്കുന്നതാണ് കിഫ്ബിയുടെ രീതി. അതിന് അവര്‍ പഠനങ്ങള്‍ നടത്തുന്നുണ്ട്. റോഡിന് മാത്രമായി പ്രത്യേകം തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഇത്രയേറെ പണം എടുക്കുമ്പോള്‍ അതിന്റെ പലിശയും തിരിച്ചടവും ആവശ്യമാണ്. കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള പദ്ധതി തള്ളാതെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വരുമാന സ്രോതസുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ കിഫ്ബിയില്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ റോഡുകളുമായി ബന്ധപ്പെട്ട് അന്തിമമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
റോഡുകള്‍ ഉള്‍പ്പടെയുള്ള പശ്ചാത്തല വികസന പദ്ധതികളില്‍ നിന്ന് വരുമാനമുണ്ടാക്കാനുള്ള സാധ്യതാ പഠനങ്ങളിലാണ് കിഫ്ബി. കിഫ്ബിയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന 50 കോടി രൂപയോ അതിന് മുകളിലോ മുതല്‍ മുടക്കുള്ള പാതകളില്‍ ടോള്‍ പിരിവ് നടത്തി വരുമാനം നേടാനുള്ള സാധ്യതയും ഇക്കൂട്ടത്തില്‍ കിഫ്ബി പരിഗണിക്കുന്നുണ്ട്.