സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളുടെ കെട്ടുംമട്ടും മാറി; മന്ത്രി ജെ. ചിഞ്ചുറാണി
കാസർകോട് : കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ കെട്ടുംമട്ടും മാറികഴിഞ്ഞുവെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ആരോഗ്യവകുപ്പ് ട്രൈബല്‍/കോസ്റ്റല്‍ റിമോട്ട് ഏരിയയിലുള്ള സ്ഥാപനങ്ങളുടെ വികസനത്തിനായി നീക്കിവെച്ച തുക ഉപയോഗപ്പെടുത്തി പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഒ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
താലൂക്ക് ആശുപത്രികളില്‍ വരെ ഡയാലിസിസ് സൗകര്യം ഏര്‍പ്പെടുത്തിയും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും കൂടുതല്‍ മികച്ച സേവനങ്ങള്‍ പൊതു ജനങ്ങള്‍ക്ക് നല്‍കിയും സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ ലാബ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ ഫാര്‍മസി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാജു കട്ടക്കയം,ഗിരിജ മോഹന്‍, ജോസഫ് മുത്തോലില്‍ , പ്രസന്ന പ്രസാദ്,പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, കാസര്‍കോട് ജില്ലാപഞ്ചായത്ത് അംഗങ്ങളായ ജോമോന്‍ജോസ്, ഷിനോജ് ചാക്കോ, സി.ജെ സജിത്ത്, പരപ്പ ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം. പത്മ കുമാരി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. രേഖ, ഷോബി ജോസഫ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ ഷാന്റി , പരപ്പ ബ്ലോക്ക് സെക്രട്ടറി സി.എം സുഹാസ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും വ്യാപരി വ്യവസായി പ്രതിനിധികളുമായ എ. അപ്പുക്കുട്ടന്‍, എം.വി ജോസഫ്, എന്‍. പുഷ്പരാജ്, പി.ടി നന്ദകുമാര്‍, പ്രിന്‍സ് ജോസഫ്, എ.സി ലത്തീഫ്, കെ. ഉത്തമന്‍, ബിജു തുളിശ്ശേരി, തോമസ് ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.