ക്രിസ്തുമസ് പുതുവര്‍ഷം പ്രമാണിച്ച് സംസ്ഥാനത്താകെ ഡിസംബര്‍ 21ന് സ്‌പെഷ്യല്‍ ചന്തകള്‍ ആരംഭിക്കും; മന്ത്രി അഡ്വ. ജി.ആര്‍ അനില്‍

gr-anil
gr-anil


കാസർകോട് : ക്രിസ്തുമസ് പുതുവര്‍ഷം പ്രമാണിച്ച് സംസ്ഥാനത്താകെ ഡിസംബര്‍ 21ന് സ്‌പെഷ്യല്‍ ചന്തകള്‍ ആരംഭിക്കും. ഉത്സവനാളുകളില്‍ ആരംഭിക്കുന്ന ഇത്തരം സ്‌പെഷ്യല്‍ ചന്തകളും സപ്ലൈകോയുടെ ആയിരത്തി എഴുന്നൂറോളം ഔട്ട്‌ലെറ്റുകളിലൂടെയും മാര്‍ക്കെറ്റിലെ വിലവര്‍ധന പരമാവധി പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നുണ്ടെന്നും കേരള ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പറഞ്ഞു. ബന്ദിയോട് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്  ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌പെഷ്യല്‍ ചന്തകളില്‍ കമ്പനികളമായി സംസാരിച്ച് വിവിധ ഉത്പ്പന്നങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ ഓഫറുകള്‍ നല്‍കുന്നുണ്ട്്. ഡിസംബര്‍ 21 മുതല്‍ സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിലെ ഫ്‌ളാഷ് സെയിലുകളില്‍ ഉച്ചയ്ക്ക് 2.30 രണ്ട് മുതല്‍ വൈകീട്ട് നാല് വരെയുള്ള സമയത്ത് സബ്‌സിഡി ഇല്ലാത്ത ബ്രാന്‍ഡുകള്‍ക്ക് 10 ശതമാനം അധിക ഡിസ്‌ക്കൗണ്ടോടുകൂടി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മാവേലി സ്റ്റോറുകള്‍ കൂടുതല്‍ വിപുലമായ തലത്തിലേക്ക് സൂപ്പര്‍മാര്‍ക്കറ്റുകളായി മറ്റ് സ്വകാര്യ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന ഗുണമേന്‍മ കൂടിയ ഉത്പ്പന്നങ്ങള്‍ ശബരി ബ്രാന്‍ഡ് ഉത്പ്പന്നങ്ങള്‍ക്ക് മികച്ച ക്വാളിറ്റിയുള്ളതാണ്. നിയോജക മണ്ഡലങ്ങളില്‍ ഒരു സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് എന്നതില്‍ നിന്ന് മാറി ഇപ്പോള്‍ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുകയാണ്. നമ്മുടെ സംസ്ഥാനത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളുടുടെ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളാണ് കറി പൊടികളും മറ്റുമായി നല്‍കുന്നതെന്നും സ്വയം തൊഴില്‍ പദ്ധതികളുടെയും എം.എസ്.എം.ഇകളുടെയും ഉത്പ്പന്നങ്ങള്‍ സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.


ബന്ദിയോട് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്  ഉദ്ഘാടനം  കേരള ഭക്ഷ്യ, പൊതു വിതരണ, ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ നിര്‍വഹിച്ചു.  എ.കെ.എം അഷ്‌റഫ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമത്ത് റുബീന ആദ്യ വില്‍പ്പന നടത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അശോകന്‍, മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റഷീദ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഹാരിസ് പൈവളികെ, രാമകൃഷ്ണ കടമ്പാര്‍, ഡി.എം.കെ മുഹമ്മദ്, ടി.എ മൂസ, സുനില്‍ അനന്തപുരം, താജുദ്ദീന്‍ മൊഗ്രാല്‍, മഹമ്മൂദ് കൈകമ്പ, രാഘവ ചേരാല്‍, അഹമ്മദലി കുമ്പള, പ്രിജു കെ ബള്ളാര്‍, മനോജ് മഞ്ചേശ്വരം, സിദ്ദിഖ് കൊടിയമ്മ, ജയിംസ് കണിപ്പള്ളി, ടി.കെ കുഞ്ഞാമു, നാഷണല്‍ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.  സപ്ലൈകോ കോഴിക്കോട് മേഖലാ ഓഫീസര്‍ പി.സി അനൂപ് സ്വാഗതവും കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസര്‍ കെ.കെ മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.
 

Tags