അംഗൻവാടികൾക്കുള്ള പാൽ, മുട്ട തുക വെട്ടിക്കുറച്ചു

milk and egg

കാ​ഞ്ഞ​ങ്ങാ​ട്:ന​ഗ​ര​സ​ഭ​ക​ൾ​ക്കും പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും അം​ഗ​ൻ​വാ​ടി​ക​ളി​ൽ പാ​ലും മു​ട്ട​യും വാ​ങ്ങാ​ൻ  ന​ൽ​കു​ന്ന തു​ക വെ​ട്ടി​ക്കു​റ​ച്ചു. വി​പ​ണി​യി​ൽ ഒ​രു ലി​റ്റ​ർ പാ​ലി​ന് 56 രൂ​പ​യാ​ണ്. ഇ​തേ നി​ര​ക്കി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​വ​രെ തു​ക അ​നു​വ​ദി​ച്ച​ത്.വി​പ​ണി​ക്ക​നു​സ​രി​ച്ചു​ള്ള പാ​ലി​ന്റെ​യും മു​ട്ട​യു​ടെ​യും വി​ല ല​ഭി​ച്ചി​രു​ന്നു. 

ക​ഴി​ഞ്ഞ ​ഫെ​ബ്രു​വ​രി​യി​ൽ മാ​ത്രം മുട്ടക്ക് എ​ട്ടു​രൂ​പ വെ​ച്ചും ല​ഭി​ച്ചു.മാ​ർ​ച്ച് മു​ത​ൽ മുട്ടക്ക് ആറു രൂപയും പാലിന് 52 രൂപയും വെ​ച്ച് മാ​ത്ര​മേ ന​ൽ​കാ​നാ​കൂ​വെ​ന്നാ​ണ് മു​ഴു​വ​ൻ അം​ഗ​ൻ​വാ​ടി​ക​ൾ​ക്കും അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും കഴിഞ്ഞ ദിവസം ല​ഭി​ച്ച വി​വ​രം.

മുട്ടക്ക് വി​പ​ണി​യി​ൽ 7.50 രൂ​പ​യാ​ണ് നി​ല​വി​ലെ വി​ല. ഒ​രു മു​ട്ട​ക്ക് ഒ​ന്നര രൂ​പ വീ​ത​വും ലി​റ്റ​ർ പാ​ലി​ന് ആ​റു​രൂ​പ വീ​ത​യും കൈ​യി​ൽ​നി​ന്ന് കൂ​ട്ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് അം​ഗ​ൻ​വാ​ടി വർക്കർ​മാ​ർ. തു​ച്ഛ​മാ​യ ശ​മ്പ​ളം ല​ഭി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പോ​ഷ​ക​ബാ​ല്യം പ​ദ്ധ​തി​വ​ഴി പാ​ലി​ന് 56 രൂ​പ​യും മു​ട്ട​ക്ക് എ​ട്ടു രൂ​പ​യും അം​ഗ​ൻ​വാ​ടി​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ, പ​ദ്ധ​തി നേ​രി​ട്ട് അം​ഗ​ൻ​വാ​ടി​യി​ലെ​ത്തി​യി​ല്ല. കു​ടും​ബ​ശ്രീ വ​ഴി​യാ​യി​രു​ന്നു പ​ദ്ധ​തി ന​ട​പ്പി​ൽ​വ​ന്ന​ത്. പോ​ഷ​ക​ബാ​ല്യം പ​ദ്ധ​തി​പ്ര​കാ​രം മു​ട്ട ഒ​ന്നി​ന് ആ​റു രൂ​പ​യും പാ​ലി​ന് 52 രൂ​പ​യും മാ​ത്ര​മേ ന​ൽ​കാ​നാ​കൂ​വെ​ന്നാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Tags