മിഹിര്‍ മുന്‍പ് പഠിച്ചിരുന്ന ജെംസ് മോഡേണ്‍ അക്കാദമിയില്‍ നിന്ന് കുടുംബം ടിസി ചോദിച്ചു വാങ്ങുകയായിരുന്നു ; സ്‌കൂളിന്റെ ആരോപണങ്ങള്‍ തള്ളി കുടുംബം

mihir
mihir

മരിച്ച വിദ്യാര്‍ത്ഥിയോട് കാണിക്കേണ്ട മാന്യത ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വാര്‍ത്താക്കുറിപ്പില്‍ കാണിച്ചില്ലെന്നും മിഹിറിന്റെ കുടുംബം പറഞ്ഞു.

തൃപ്പൂണിത്തുറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂളിന്റെ ആരോപണങ്ങള്‍ തള്ളി കുടുംബം. മിഹിര്‍ മുന്‍പ് പഠിച്ചിരുന്ന ജെംസ് മോഡേണ്‍ അക്കാദമിയില്‍ നിന്ന് കുടുംബം ടിസി ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. മരിച്ച വിദ്യാര്‍ത്ഥിയോട് കാണിക്കേണ്ട മാന്യത ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വാര്‍ത്താക്കുറിപ്പില്‍ കാണിച്ചില്ലെന്നും മിഹിറിന്റെ കുടുംബം പറഞ്ഞു.


മുന്‍പ് പഠിച്ചിരുന്ന സ്‌കൂളില്‍ പ്രശ്‌നമുണ്ടാക്കിയതിനാല്‍ ടിസി നല്‍കി പറഞ്ഞുവിട്ട വിദ്യാര്‍ത്ഥിയാണ് മിഹിര്‍ എന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. സ്‌കൂളില്‍ റാഗിംഗ് നടന്നതിന് തെളിവില്ലെന്നും, വിദ്യാര്‍ത്ഥികളുടെ ഇന്‍സ്റ്റഗ്രാം മെസ്സേജിന്റെ മാത്രം അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നും ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മിഹിറിന്റെ കുടുംബം രംഗത്തെത്തിയത്.

Tags