വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ചു ; കണ്ണൂർ ചെറുകുന്നിൽ വിധവയായ 54കാരിയെ പീഡിപ്പിച്ച് സ്വർണ്ണവും പണവും കാറും കവർന്ന് 56 കാരൻ


ചെറുകുന്നിലെ അപാർട്ട്മെന്റിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും, മധ്യവയസ്കയുടെ 23 പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുകയും, സ്ത്രീയുടെ പേരിൽ കാർ ലോണിൽ എടുക്കുകയും അത് കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതി.
പഴയങ്ങാടി : പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ വിധവയായ 54കാരിയെ വ്യാജ രേഖയുണ്ടാക്കി വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച് പ്രലോഭിപ്പിച്ചു പീഡിപ്പിച്ചതിന് ശേഷം സ്വർണ്ണവും പണവും കാറും തട്ടി എടുത്തതായി പരാതി. കണ്ണൂർ എടക്കാട് സ്വദേശിയായ 56 കാരനെതിരെയാണ് കണ്ണപുരം പൊലിസിൽ പരാതി നൽകിയിരിക്കുന്നത്.
tRootC1469263">2025 ജനുവരി മുതൽ മാർച്ച് വരയുള്ള കാലയളവിൽ പഴയങ്ങാടി സ്റ്റേഷൻ പരിധിയിലെ 54 കാരിയുടെ സുഹൃത്തായ സ്ത്രീയുടെ പരിചയത്തിൽ കണ്ണൂർ സ്വദേശിയ മധ്യവയസ്ക്കനുമായി പരിചയത്തിലും സൗഹൃദത്തിലാവുകയും തുടർന്ന് ചെറുകുന്നിലെ അപാർട്ട്മെന്റിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും, മധ്യവയസ്കയുടെ 23 പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുകയും, സ്ത്രീയുടെ പേരിൽ കാർ ലോണിൽ എടുക്കുകയും അത് കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതി.

വിധവയായ സ്ത്രീയുടെ സ്വത്ത് വിറ്റ് കിട്ടിയ 30 ലക്ഷം രൂപ കൈക്കലാക്കിയെന്നും പരാതിയുണ്ട്. പഴയങ്ങാടി പൊലിസിന് ഈയാളെ കുറിച്ച് സൂചനകൾ ലഭിച്ചതായാണ് സൂചന. കണ്ണപുരം, എടക്കാട്,ഹോസ്ദുർഗ്ഗ് എന്നി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വഞ്ചനാകേസുകളുണ്ട്. കണ്ണപുരം സി ഐ യുടെ നേതൃത്വത്തിൽ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.