മണിപ്പൂര്‍ വിഷയത്തില്‍ നരേന്ദ്രമോദിയെ വിമര്‍ശിച്ചും രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയും മാര്‍ ജോസഫ് പാംപ്ലാനി

google news
plampani

തലശേരി : മണിപ്പൂര്‍ വിഷയത്തില്‍ നരേന്ദ്രമോദിയെ വിമര്‍ശിച്ചും രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയും തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.ജി20 ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ചേര്‍ത്ത് പിടിക്കുന്നതുപോലെ മണിപ്പുരില്‍ ആക്രമണത്തിന് വിധേയരായ സഹോദരിമാരെ ചേര്‍ത്തുപിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മന്ത്രിയല്ല നരേന്ദ്രമോദി.

ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയും മണിപ്പുരിലെ വംശീയ അതിക്രമങ്ങള്‍ക്കെതിരെയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നടത്തിയ ഏകദിന ഉപവാസത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മണിപ്പുര്‍ കലാപബാധിത പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത് ന്യൂനപക്ഷങ്ങള്‍ക്കൊപ്പം അദ്ദേഹം ഉണ്ടെന്നുള്ള ഉറപ്പാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയല്ല മോദി. ‘ഭാരതം’ എന്ന് പേര് മാറ്റിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags