മിഹിര്‍ അഹമ്മദിന്റെ മരണത്തെ പറ്റി പുറത്ത് പറയാതെ ഇരിക്കാന്‍ സഹപാഠികളെ പലരും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു, ഡീബാര്‍ ചെയ്യുമെന്നും ഭീഷണി ; ആരോപണവുമായി അമ്മ

mihir
mihir

ഭയക്കാതെ മിഹിറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നോട് തുറന്ന് പറയണമെന്നും നിങ്ങളാണ് ഭാവിയുടെ പ്രതീക്ഷയെന്നും രജ്ന കുറിച്ചു.

 തൃപ്പുണിത്തുറ മിഹിര്‍ അഹമ്മദിന്റെ മരണത്തെ പറ്റി പുറത്ത് പറയാതെ ഇരിക്കാന്‍ സഹപാഠികളെ പലരും ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് മിഹിറിന്റെ അമ്മ. മിഹിറിന്റെ മരണത്തെക്കുറിച്ച് മിണ്ടരുതെന്നും മിണ്ടിയാല്‍ സ്‌കൂളിന്റെ നിയമമനുസരിച്ച് ഡീബാര്‍ ചെയ്യുമെന്ന് കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്നും പറഞ്ഞുള്ള പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടുവെന്ന് അമ്മ രജ്ന സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ഭയക്കാതെ മിഹിറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നോട് തുറന്ന് പറയണമെന്നും നിങ്ങളാണ് ഭാവിയുടെ പ്രതീക്ഷയെന്നും രജ്ന കുറിച്ചു.

അനീതിക്കെതിരെ പോരാടാന്‍ നിങ്ങളുടെ ശബ്ദം ഉപയോഗിക്കുക. ആ ശബ്ദം നിശബ്ദമാക്കാന്‍ ആരെയും അനുവദിക്കരുത്. സംസാരിക്കുക, ആരെയും ഭയപ്പെടരുതെന്നും രജ്‌ന പറഞ്ഞു. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ മെയില്‍ ഐഡി ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്കായി രജ്‌ന പങ്കുവെക്കുകയും ചെയ്തു.

Tags