എങ്ങനെ സാമ്പത്തിക നേട്ടമുണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നത് ; വിമര്‍ശനവുമായി എം വി ഗോവിന്ദന്‍

mv govindan master

സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണെന്ന വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എങ്ങനെ സാമ്പത്തിക നേട്ടമുണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നത്. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള റിപ്പോര്‍ട്ടിങ്ങിലാണ് സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം. നേരത്തെയും സമാനമായ വിമര്‍ശനം എം വി ഗോവിന്ദന്‍ ഉന്നയിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താഴെത്തട്ടില്‍ നിന്ന് പാര്‍ട്ടിക്ക് തന്നെ കണക്കുകള്‍ പിഴച്ചത് ഗുരുതര വീഴ്ചയാണ്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കരുത്. പാര്‍ട്ടി അംഗങ്ങള്‍ പോയില്ലെങ്കിലും അനുഭാവികള്‍ ക്ഷേത്രങ്ങളില്‍ ഇടപെടണം. വിശ്വാസികളെയും കൂടെ നിര്‍ത്തണം. ജനങ്ങളോട് വിനയത്തോടെ പെരുമാറണം. മരണവും വിവാഹവും ഉള്‍പ്പെടെ പ്രദേശത്തെ വിഷയങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ സജീവമായി നില്‍ക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Tags