പി ജയരാജനും ക്വട്ടേഷൻ സംഘവും തമ്മിൽ ബന്ധമുണ്ടോ? നടപടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കും

p jayarajan

കണ്ണൂർ: ഡി.വൈ.എഫ് ഐ കണ്ണൂർ ജില്ലാ അധ്യക്ഷൻ മനു തോമസ് ഉയർത്തിയ വിവാദത്തിൽ പി ജയരാജനെതിരെ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനമുയർന്നു. പാർട്ടിയിൽ നിന്നും ഒഴിവായ മനു തോമസ് വിഷയത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചതാണെന്ന് ചില അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇതിനു ശേഷം മനു തോമസിനെതിരെ പി.ജയരാജൻ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തിൽ പോസ്റ്റിട്ടതാണ് വിവാദങ്ങളുണ്ടാകാൻ കാരണമായത്.

വിഷയം വഷളാക്കിയത് പി ജയരാജനാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നതോടെ ജയരാജൻ ഒറ്റപ്പെട്ടു.പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ അനുചിതമാണെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും വിമർശനമുണ്ടായത്. അതേസമയം, പോസ്റ്റിനെ ന്യായീകരിച്ച് ജയരാജൻ രം​ഗത്തെത്തി. തന്റെ പേരിൽ മനു ആരോപണം ഉന്നയിച്ചത് കൊണ്ടാണ് പ്രതികരിച്ചതെന്നായിരുന്നു ജയരാജന്റെ പ്രതികരണം. തൻ്റെ പ്രതികരണം വിഷയം വഷളാക്കിയെന്ന വിമർശനത്തിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും പി ജയരാജൻ യോഗത്തിൽ ചോദിച്ചു.

അത്സമയം കൂടുതൽ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ പാടില്ലെന്നും പി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ജയരാജനെ പിന്തുണച്ചാണ് സിപിഎം സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പ് പുറത്തിറക്കിയത്. ക്വട്ടേഷൻ ആരോപണങ്ങളിലാണ് പി ജയരാജന് പിന്തുണ നൽകിയത്. പി ജയരാജനെതിരെയുള്ളത് വ്യാജ വാർത്തകളാണെന്നും മനു തോമസിന്റേത് തെറ്റായ പ്രചാരവേലയാണെന്നും സിപിഎം വാർത്താക്കുറിപ്പിൽ ആരോപിച്ചു. 

Jayarajan is creating an opportunity to carve out the party   Manu Thomas lashed out at P Jayarajan

ക്വട്ടേഷന്‍കാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎം. എന്നിട്ടും ക്വട്ടേഷന്‍കാരുടെ പാര്‍ട്ടിയാണെന്നും അവരെ സഹായിക്കുന്നവരാണെന്നും പ്രചരിപ്പിക്കുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജനും, ജില്ലാ കമ്മിറ്റി അംഗമായ എം ഷാജറുമെതിരെ വ്യാജ വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സിപിഎം ചൂണ്ടിക്കാട്ടി. അർജുൻ ആയങ്കി ആകാശ് തില്ലങ്കേരി തുടങ്ങിയ  'ക്വട്ടേഷൻ സംഘങ്ങളുടെ ഭീഷണിയേയും സിപിഎം അപലപിച്ചിട്ടുണ്ട്.

ജയരാജൻ സംസ്ഥാന കമ്മിറ്റിയായതിനാൽ ഇദ്ദേഹത്തിനെതിരെയുള്ള നടപടികൾ പാർട്ടി സംസ്ഥാന കമ്മിറ്റിയാണ് ചർച്ച ചെയ്യേണ്ടത്. അതുകൊണ്ടു തന്നെ വരുന്ന സംസ്ഥാന കമ്മിറ്റിക്കു ശേഷം മാത്രമേ ഈക്കാര്യം വീണ്ടും ജില്ലാ നേതൃത്വം പരിഗണിക്കുകയുള്ളു. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകർ പ്രതികരണത്തിനായി സമീപിച്ചപ്പോൾ മൗനം വിദ്വാന് ഭൂഷണമാണെന്നാണ് ജയരാജൻ പ്രതികരിച്ചത്.

Tags