മന്തി വാങ്ങിത്തരാമെന്ന് ‘പന്തയം’ വെച്ചു, പുഴയിൽ ചാടി വിദ്യാർത്ഥി ; രക്ഷിച്ച് യുവാക്കൾ

manthi
manthi

കോഴിക്കോട്: പന്തയം വെച്ചതിന്റെ പേരിൽ സ്വന്തം ജീവൻ പണയം വെച്ച് പുഴയിൽ ചാടിയ വിദ്യാർത്ഥിയെ രക്ഷിച്ച് യുവാക്കൾ. യുവാക്കളുടെ സമയോചിതമായ ഇടപെടലുകൊണ്ട് വിദ്യാർത്ഥിക്ക് ജീവൻ തിരിച്ചു കിട്ടിയത്. കോഴിക്കോട് ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് ഗ്രൗണ്ടിലാണ് സംഭവം. ശക്തമായ മഴയെ തുടർന്ന് പുഴകൾ കരകവിഞ്ഞൊഴുകി പുൽപ്പറമ്പിലെ ഗ്രൗണ്ട് വെള്ളത്തിൽ മുങ്ങിയിരുന്നു. ഇവിടെയാണ് മന്തിക്ക് വേണ്ടി ബെറ്റ് വെച്ച് വിദ്യാർത്ഥി പുഴയിൽ ചാടിയത്.

tRootC1469263">

വെള്ളത്തിലേക്ക് ചാടി പകുതി ദൂരം നീന്തിയപ്പോൾ മസിൽ കോച്ചി പിടിച്ച് നീന്താൻ കഴിയാത്ത അവസ്ഥയിലായി. വെള്ളത്തിലേക്ക് താഴ്ന്ന് തുടങ്ങിയ വിദ്യാർത്ഥിക്ക് രക്ഷകരായത് അടുത്തുള്ള സ്വർണ്ണ കടയിലെ ജീവനക്കാരായ സ്വാലിഹും റാഷിദും ആണ്. സ്വാലിഹ് വിദ്യാർത്ഥിയെ ഗോൾ പോസ്റ്റിന് അടുത്തെത്തിച്ചു. റാഷിദ് ട്യൂബുമായ് എത്തിയാണ് വിദ്യാർത്ഥിയെ കരയ്ക്കെത്തിച്ചത്.

Tags