മാ​ന്നാ​ർ കൊലപാതകം ; വെ​റു​മൊ​രു ഊ​മ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അറസ്റ്റ്, സെ​പ്റ്റി​ക് ടാ​ങ്കി​ൽ നി​ന്ന് യാ​തൊ​രു വി​ധ​ത്തി​ലു​ള്ള തെ​ളി​വും ല​ഭി​ച്ചി​ട്ടി​ല്ലെന്ന് പ്ര​തി​ഭാ​ഗം വ​ക്കീ​ൽ

KALA

ആ​ല​പ്പു​ഴ: യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി ടാ​ങ്കി​ൽ ത​ള്ളി​യെ​ന്ന കേ​സി​ൽ വെ​റു​മൊ​രു ഊ​മ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റെ​ന്ന് പ്ര​തി​ഭാ​ഗം വ​ക്കീ​ൽ അ​ഡ്വ. സു​രേ​ഷ് മ​ത്താ​യി. പോ​ലീ​സി​ന്‍റെ ഊ​ഹ​മ​നു​സ​രി​ച്ച് ഒ​രു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​പ്റ്റി​ക് ടാ​ങ്കി​ൽ നി​ന്ന് യാ​തൊ​രു വി​ധ​ത്തി​ലു​ള്ള തെ​ളി​വും ല​ഭി​ച്ചി​ട്ടി​ല്ല. മൃ​ത​ശ​രീ​ര​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. പ്ര​തി​ക​ൾ​ക്ക് കേ​സു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

kaLA

ക​ല​യു​ടെ ഭ​ര്‍​ത്താ​വ് അ​നി​ലി​നെ കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണം. കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക എ​ന്ന​ത് പോ​ലീ​സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും സു​രേ​ഷ് വ്യ​ക്ത​മാ​ക്കി.

KALA

അ​തേ​സ​മ​യം കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്ന് പ്ര​തി​ക​ളെ​യും കോ​ട​തി ആ​റ് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Tags