മാന്നാര്‍ കൊലക്കേസ്: അന്വേഷണത്തിന് 21 അംഗ പ്രത്യേക സംഘം

kala

മാന്നാര്‍ കല കൊലപാതകക്കേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. 21 അംഗ പൊലീസ് സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സംഘത്തിലുണ്ട്. 

ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണാണ് അന്വേഷണത്തിന് നേരിട്ട് നേതൃത്വം നല്‍കുന്നത്.

അതേസമയം പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികള്‍ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലുമാണ് പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നത്. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് യഥാക്രമം 2,3,4 പ്രതികള്‍. എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.

Tags