കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘം ചിട്ടിപ്പണം നല്‍കാതെ കബളിപ്പിച്ചു, ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി പ്രതിഷേധം

bank protest

തിരുവനന്തപുരം: ചിട്ടിപ്പണം നല്‍കാതെ കബളിപ്പിച്ചതിനെ തുടര്‍ന്ന് ചെമ്പഴന്തി സ്വദേശി ബിജു കുമാര്‍ ആത്മഹത്യ ചെയ്തു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമിതി ഭരിക്കുന്ന ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിന്റെ പേരെഴുതിവെച്ചാണ് ആത്മഹത്യ. സംഭവത്തില്‍ മൃതദേഹവുമായി നാട്ടുകാര്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചു.

ചിട്ടി പിടിച്ച പണം നല്‍കാത്തതിനാലാണ് ബിജുകുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ജയകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മൃതദേഹവുമായി ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത്. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. അന്വേഷണം നടത്തുമെന്ന് ഉറപ്പുനല്‍കി.

പണം തിരിച്ചുകിട്ടാനുള്ള കൂടുതല്‍ പേര്‍ സഹകരണ സംഘത്തിനെതിരേ പരാതിയുമായി രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ ഭരണസമിതി തിരുമറി നടത്തിയതായാണ് നാട്ടുകാരുടെ ആരോപണം.

 

Tags