മമ്മൂട്ടിയെടുത്ത പക്ഷിച്ചിത്രത്തിന് ലേലത്തില്‍ മൂന്ന് ലക്ഷം രൂപ

mammootty

നടന്‍ മമ്മൂട്ടിയെടുത്ത പക്ഷിച്ചിത്രത്തിന് മൂന്ന് ലക്ഷം രൂപ ലേലത്തില്‍ കിട്ടി. മലപ്പുറം സ്വദേശിയായ വ്യാപാരിയാണ് ചത്രം  സ്വന്തമാക്കിയത്
ഇലത്തുമ്പില്‍ വിശ്രമിക്കുന്ന നാട്ടുബുള്‍ബുളിന്റെ ചിത്രമാണ് ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ലേലത്തില്‍ വിറ്റത്.

പുതുതായി നിര്‍മിക്കുന്ന ആഡംബര ഹോട്ടിലിന്റെ ചുമരില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കും. മമ്മൂട്ടി എന്ന് ചിത്രത്തില്‍ കയ്യൊപ്പും ചാര്‍ത്തിയിട്ടുണ്ട്. ഒരു ലക്ഷം രൂപയായിരുന്നു ചിത്രത്തിന്റെ അടിസ്ഥാന വില.

പ്രമുഖ പക്ഷിനിരീക്ഷകനായിരുന്ന ഇന്ദുചൂഡന്റെ അനുസ്മരണത്തിന്റെ ഭാഗമായി ഇന്ദുചൂഡന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പക്ഷിചിത്ര പ്രദര്‍ശനത്തിന്റെ സമാപനദിവസമായ ഞായറാഴ്ച്ചയാണ് ലേലം നടന്നത്. മമ്മൂട്ടിയുള്‍പ്പെടെ 23 ഫോട്ടോഗ്രാഫര്‍മാരുട 61 ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിനുണ്ടായിരുന്നത്.

Tags