മല്ലികാർജുൻ ഖാർഗെ ആയുർവേദ ചികിത്സക്കായി കോട്ടക്കൽ ആര്യവൈദ്യശാലയിൽ

Mallikarjun Kharge at Kottakkall Arya Vaidyasala for Ayurvedic treatment

കോട്ടക്കൽ: ആയുർവേദ ചികിത്സക്കായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ  കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തി. ബംഗളൂരുവിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ അ​ദ്ദേഹം കാർ മാർഗം വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ആര്യവൈദ്യശാലയിലെത്തിയത്. 

എം.പി.മാരായ കെ.സി. വേണുഗോപാൽ, എം.കെ രാഘവൻ, എ.പി അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് വി.എസ് ജോയ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാര്യർ സ്വീകരിച്ചു.14 ദിവസത്തെ ചികിത്സക്കായാണ് ഖാർഗെ എത്തിയത്.

Tags