അയ്യപ്പഭക്തരുടെ മനം കവർന്ന് കുഞ്ഞു മാളികപ്പുറം
പ്രവീൺ 8 മാസക്കാരി തണുപ്പിനെ പോലും അവഗണിച്ച് ശബരിമലയിൽ എത്തിയത്
പി വി സതീഷ് കുമാർ
ശബരിമല : ശബരിമല സന്നിധാനത്ത് എത്തിയ അയ്യപ്പഭക്തരുടെ മനം കവർന്ന് കുഞ്ഞു മാളികപ്പുറം. ചോറൂണിനായി സന്നിധാനത്ത് എത്തിയ ഇതൾ പ്രവീൺ 8 മാസക്കാരിയാണ് സന്നിധാനത്ത് താരമായത്. നിലമ്പൂരിൽ നിന്നും പിതാവ് പ്രവീണിനും മുത്തശ്ശിക്കും ഒപ്പം ആണ് ഇതൾ ശക്തമായ തണുപ്പിനെ പോലും അവഗണിച്ച് ശബരിമലയിൽ എത്തിയത്.
സന്നിധാനത്തെ തിരക്കിനിടയിലും മുട്ടിൽ ഇഴഞ്ഞു നീങ്ങിയ പിഞ്ചു പൈതൽ ഭക്തരുടെയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോർഡ് ജീവനക്കാരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ ഏറെ നേരം വേണ്ടിവന്നില്ല. നിരവധി പേരാണ് ഇതളിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ അടക്കം പകർത്തിയത്.
ശബരിമലയിൽ പ്രതിദിനം നൂറുകണക്കിന് കുട്ടികളാണ് ചോറൂണിനായി എത്തുന്നത്. എല്ലാദിവസവും ഉഷപൂജയ്ക്ക് ശേഷമാണ് ചോറൂണ് ചടങ്ങ് നടക്കുന്നത്. ഉഷപൂജയ്ക്ക് നേദിച്ച ചോറും പായസവും കൂടെ ഉപ്പും പുളിയും ചേർത്ത് റാക്ക് ഇലയിലാക്കിയാണ് നൽകുന്നത്.