മലപ്പുറത്ത് ബൈക്കപകടത്തില്‍ മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് 19.30 ലക്ഷം നഷ്ടപരിഹാരം നല്കാന് വിധി
Wed, 3 Aug 2022

മലപ്പുറം: ബൈക്കപകടത്തില്‍ മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് 19.30 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് മോട്ടോര്‍ ആക്സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ വിധി.
മലപ്പുറം ആലത്തൂര്‍പ്പടി ജോസ്കാലായില്‍ വീട്ടില്‍ ജോണിയുടെ മകന് ജിജോ (19)യുടെ കടുംബത്തിന് 19,30,400 രൂപ നഷ്ടപരിഹാരം നല്കാന് മഞ്ചേരി മോട്ടോര്‍ ആക്സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ ജഡ്ജി പി എസ് ബിനുവാണ് വിധിച്ചത്.
2019 സെപ്തംബര്‍ 14ന് പകല്‍ 11 മണിക്ക് രായീപ്പറമ്പിലായിരുന്നു അപകടം. മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പില്‍ നിന്നും മീനാര്‍കുഴിയിലേക്ക് ബൈക്കില്‍ പോകവെ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.