അതിദാരിദ്ര്യമുക്തം ; കേരളത്തിന്റേത് ചരിത്ര നേട്ടം, ഇത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമെന്ന് എം എ ബേബി

അതിദാരിദ്ര്യമുക്തം ; കേരളത്തിന്റേത് ചരിത്ര നേട്ടം, ഇത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമെന്ന് എം എ ബേബി
MA BABY
MA BABY

ന്യൂഡൽഹി: അതിദാരിദ്ര്യമുക്തമായി സംസ്ഥാനത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി. കേരളത്തിന്റേത് ചരിത്ര നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന ചരിത്രം കുറിച്ചിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാർ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി. ഇത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്. രാഷ്ട്രീയ വേർതിരിവുകൾ ഉണ്ടെങ്കിലും കേരളം ഒറ്റക്കെട്ടാണെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.

tRootC1469263">

ഇന്നുചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിക്ക് പ്രഖ്യാപനം നടത്താൻ നിയമസഭാ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടിരുന്നു. ഇതിനിടെയാണ് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഓരോ കേരളപ്പിറവി ദിനവും നമ്മൾ ആഘോഷിക്കാറുണ്ടെന്നും എന്നാൽ ഈ കേരളപ്പിറവി ഒരു പുതുയുഗത്തിന്റെ പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്നത് തെരഞ്ഞെടുപ്പിൽ നൽകിയ സുപ്രധാന വാദ്നാമായിരുന്നു. അത് നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ ഒൻപത് മണിയോടെയായിരുന്നു സഭാ നടപടികൾ ആരംഭിച്ചത്. സർക്കാരിനെതിരെ ആഞ്ഞടിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്. മുഖ്യമന്ത്രിക്ക് റൂൾ 300 സ്റ്റേറ്റ്മെന്റ് അവതരിപ്പിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങൾ ലംഘിച്ചുവെന്ന് സതീശൻ പറഞ്ഞു. എന്ത് പ്രസക്തിയാണ് ഇതിനുള്ളതെന്ന് വി ഡി സതീശൻ ചോദിച്ചു. കേരളം അതീവദരിദ്രരഹിത സംസ്ഥാനമാണെന്നുള്ളത് ശുദ്ധ തട്ടിപ്പാണ്. അതാണ് റൂൾ 300 സ്റ്റേറ്റ്മെന്റിലൂടെ നൽകുന്നത്. അതിനോട് കൂട്ടുനിൽക്കാൻ തങ്ങളില്ലെന്നും സഭാനടപടികൾ ബഹിഷ്‌കരിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ വിടുകയായിരുന്നു. കേരളത്തിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നതിന് പകരം അത് സഹിക്കവയ്യാതെയാണ് ഇറങ്ങിപ്പോകുന്ന പ്രതിപക്ഷത്തെ ജനം എക്കാലത്തും വിലയിരുത്തുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചരിത്രം പ്രതിപക്ഷത്തെ കുറ്റക്കാർ എന്ന് വിധിക്കുമെന്നും മന്ത്രി എം ബി രാജേഷ് ആഞ്ഞടിച്ചു.

Tags