എം.ശിവശങ്കര്‍ വിരമിക്കുന്നു


തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചു പണി നടത്തി സര്‍ക്കാര്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഈ മാസം 31-ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നതിനോട് അനുബന്ധിച്ചാണ് അഴിച്ചു പണി നടത്തിയത്. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജിനെ സാമൂഹിക നീതി വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. 


സഹകരണവകുപ്പ് സെക്രട്ടറിയായ മിനി ആന്റണിക്ക് സാംസ്‌കാരിക വകുപ്പിന്റെ അധിക ചുമതല നല്‍കി. തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ബിജുവിനെ പൊതുമരാമത്ത് വകുപ്പിലേക്ക് മാറ്റി. കൃഷി വകുപ്പ്  സെക്രട്ടറിയായ ഡോ.ബി.അശോകിന് കാര്‍ഷികോല്‍പ്പാദന കമ്മീഷണറുടെ അധിക ചുമതല നല്‍കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഈ മാസം 31ന് വിരമിക്കുന്നതിനാല്‍ അദ്ദേഹം വഹിച്ചിരുന്ന കായിക- യുവക്ഷേമ വകുപ്പുകളുടെ ചുമതല പ്രണവ് ജ്യോതിനാഥിന് നല്‍കി. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന അജിത് കുമാറിനെ തൊഴില്‍ വകുപ്പിലേക്കും മാറ്റി.
 

Share this story