ഇനി എല്‍എസ്എസ്, യുഎസ്എസ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനില്‍ ലഭിക്കും

Plus One admission; Corrections allowed till Wednesday
Plus One admission; Corrections allowed till Wednesday

സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജേതാക്കള്‍ക്കിനി ഓണ്‍ലൈനില്‍ ലഭിക്കും. എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പ്രഥമാധ്യാപകരുടെ ലോഗിന്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡുചെയ്യാനാണ് ക്രമീകരണം. ഇതുവഴി സര്‍ട്ടിഫിക്കറ്റുകളുടെ കാലതാമസം ഒഴിവാക്കാമെന്ന് അധികൃതര്‍ പറഞ്ഞു.

tRootC1469263">

സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം, തൊഴിലവസരങ്ങള്‍, മത്സരപ്പരീക്ഷകള്‍ തുടങ്ങിയവയെക്കുറിച്ച് സമഗ്രവിവരങ്ങളുമായി യുനിസെഫുമായി സഹകരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ 'കരിയര്‍ പ്രയാണം' പോര്‍ട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലും കൈറ്റും സംയുക്തമായി സജ്ജമാക്കിയതാണ് പോര്‍ട്ടല്‍. എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള ഈ പോര്‍ട്ടലില്‍ 400 കരിയറുകള്‍, 900 സ്ഥാപനങ്ങള്‍, ആയിരത്തിലേറെ തൊഴില്‍ദാതാക്കള്‍ തുടങ്ങിയ വിവരങ്ങള്‍ www.careerprayanam.education എന്ന വെബ്‌സൈറ്റിലൂടെ ലഭിക്കും.
 

Tags