പ്രണയത്തിൽ നിന്നും പിന്മാറി ; പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു

Withdrawn from love; The young man committed suicide by making a video call to the girl
Withdrawn from love; The young man committed suicide by making a video call to the girl

തിരുവല്ല : പ്രണയത്തിൽ നിന്നും പിന്മാറിയ പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവല്ല തിരുമൂലപുരത്താണ് സംഭവം. തിരുവല്ലയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ കുമളി കൊല്ലംപട്ടട പുഷ്പശേരിൽ വീട്ടിൽ അഭിജിത്ത് (23 ) ആണ് മരിച്ചത്. 

തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. വീഡിയോ കോള്‍ ചെയ്ത് പെണ്‍കുട്ടിയോട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അഭിജിത്ത് പറഞ്ഞു. പെണ്‍കുട്ടി ഉടന്‍ അഭിജിത്തിന്റെ താമസസ്ഥലത്തേക്ക് എത്തിയെങ്കിലും അപ്പോഴേക്കും അഭിജിത്ത് ആത്മഹത്യ ചെയ്തിരുന്നു.
തിരുമൂലപുരത്ത് വാടകക്കാണ് അഭിജിത്ത് താമസിച്ചിരുന്നത്. 

ഇരുവരും തിരുവല്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആണ് പഠിക്കുന്നത്. ജര്‍മന്‍ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയില്‍ എത്തിയത്.  അവധി ദിനം പ്രമാണിച്ച് നാട്ടിൽ പോയിരുന്ന അഭിജിത്ത് തിങ്കളാഴ്ച രാവിലെയാണ് തിരുവല്ലയിൽ മടങ്ങിയെത്തിയത്.

Tags