ഡ്രൈഡേയിൽ മദ്യവിൽപ്പന ; കൊല്ലത്ത് 20 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ

Maharashtra government increases duty on liquor; henceforth, liquor prices will increase
Maharashtra government increases duty on liquor; henceforth, liquor prices will increase

കൊട്ടിയം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരം മദ്യനിരോധനമുള്ളപ്പോൾ മദ്യം ശേഖരിച്ച് വൻ വിലയ്ക്ക് വിൽപ്പന നടത്തിയ ആളിനെ 20 ലിറ്റർ വിദേശമദ്യവുമായി പിടികൂടി. പറക്കുളം ദയാ മൻസിലിൽ സുധീറിനെയാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്.

പറക്കുളം എംഇഎസ് സ്കൂളിനടുത്തുള്ള ഇയാളുടെ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി പോലീസ് ഇൻസ്പെക്ടർ പ്രദീപിന് ലഭിച്ച വിവരത്തെതുടർന്ന് പരിശോധന നടത്തി മദ്യവുമായി പിടികൂടുകയായിരുന്നു. ബെവറജസ് മദ്യഷോപ്പിൽനിന്നു പലപ്പോഴായി മദ്യം വാങ്ങി ശേഖരിച്ച് ഡ്രൈഡേയിൽ വലിയ വിലയ്ക്ക് വിൽക്കുകയായിരുന്നു.

tRootC1469263">

അര ലിറ്റർ വീതമുള്ള 40 കുപ്പികളാണ് പോലീസ് പിടിച്ചെടുത്തത്. എസ്ഐ നിതിൻ നളൻ, വിഷ്ണു, ഷാജി, സിപിഒമാരായ ശംഭു, ഹരീഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
 

Tags