ചെറിയ ജോലി, കൂടുതൽ പണം സമ്പാദിക്കാം; മുന്നറിയിപ്പുമായി കേരള പൊലീസ്

Removal of police chief Malappuram SP Sasidharan transferred to vigilance
Removal of police chief Malappuram SP Sasidharan transferred to vigilance

 വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക എന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത് എന്നും മൊബൈലിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കമെന്നും കേരള പൊലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത്, പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചു കഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി എന്നും കേരള പൊലീസ് മുന്നറിയിപ്പിൽ പറയുന്നു.

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും. പരാതി നൽകാൻ 1930 ൽ അറിയിക്കുക എന്നും www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ് എന്നും കേരള പൊലീസ് വ്യക്തമാക്കുന്നു

Tags