കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ വീണ്ടും മണ്ണിടിഞ്ഞു

danushkodi
danushkodi

പാതയിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി

അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തത്തിന് പിന്നാലെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ വീണ്ടും മണ്ണിടിഞ്ഞ് വീണു.അടിമാലിക്ക് പിന്നാലെ പള്ളിവാസലിലാണ് മണ്ണിടിഞ്ഞത്.

പള്ളിവാസല്‍ മൂലക്കടയിലാണ് ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ഭാഗത്തേക്ക് പതിച്ചത്.ഇന്നലെ രാത്രിയില്‍ പെയ്ത മഴയിലാണ് പള്ളിവാസിലും മണ്ണിടിഞ്ഞ് വീണത്. 

tRootC1469263">

പാതയിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. കൂടുതല്‍ മണ്ണിടിയാൻ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്കയുണ്ട്.

Tags