കെഎസ്ആർടിസിയിൽ ഇനി സീസൺ ടിക്കറ്റ്
diesel,ksrtc

തിരുവനന്തപുരം : കെഎസ്ആർടിസിയുടെ കാര്യത്തിൽ സർക്കാരിനു നയംമാറ്റം. സംസ്ഥാനാന്തര ബസുകളിൽ സീസൺ അനുസരിച്ചു നിരക്കു വർധിപ്പിക്കാൻ ഇനി കെഎസ്ആർടിസിക്കു സ്വയം തീരുമാനിക്കാം. നേരത്തേ സർക്കാരാണു ചാർജ് വർധന തീരുമാനിച്ചിരുന്നത്. ഇനി കെഎസ്ആർടിസി ബോർഡ് യോഗത്തിന് തീരുമാനമെടുക്കാം.

സ്ഥിരം യാത്രക്കാർക്ക് ഓർഡിനറി മുതൽ സൂപ്പർ ക്ലാസ് വരെ എല്ലാ സർവീസുകളിലും സീസൺ ടിക്കറ്റ് ഏർപ്പെടുത്താനും തീരുമാനിച്ചു. സീസൺ ടിക്കറ്റെടുക്കുന്നവർക്ക് 30% വരെയാണ് നിരക്കിളവ്. ആഴ്ചയിൽ ഒന്നോ രണ്ടോ യാത്ര മാത്രം ചെയ്യുന്നവർക്കു ട്രിപ്പ് അനുസരിച്ച് മാസത്തിൽ എത്ര ട്രിപ്പ് എന്നു കണക്കാക്കിയും സീസൺ ടിക്കറ്റ് എടുക്കാം. ഇതിനും 30% വരെ ഇളവു ലഭിക്കും. ഇതിനായി സ്മാർട് കാർഡും ഏർപ്പെടുത്തും.

Share this story