‘ഒന്നാം തിയതി ശമ്പളം തരുമെന്ന് പറഞ്ഞാന്‍ തന്നിരിക്കും, അത് സമരം ചെയ്താല്‍ കിട്ടുമെന്ന് ആരും വിചാരിക്കേണ്ട’ ; മന്ത്രി ഗണേശ് കുമാര്‍

ganesh kumar
ganesh kumar

കൊച്ചി: ഒന്നാം തിയതി ശമ്പളം തരുമെന്ന് പറഞ്ഞാന്‍ തന്നിരിക്കുമെന്നും അത് സമരം ചെയ്താല്‍ കിട്ടുമെന്ന് ആരും വിചാരിക്കേണ്ടെന്നും മന്ത്രി കെ ബി ഗണേശ് കുമാര്‍. പണിമുടക്കിന് വരണമെന്ന് പറഞ്ഞ് ചിലവര്‍ വിളിക്കുമെന്നും പോകുന്നവര്‍ക്ക് ദുഃഖിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ഒന്നാം തിയതി ശമ്പളം കൊടുക്കമെന്ന നിലയിലേക്ക് സര്‍ക്കാര്‍ വന്നിട്ടുണ്ട്. 

അത് കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ബോധ്യമുള്ളപ്പോള്‍, അതിന് വേണ്ടിയൊരു പണിമുടക്ക് സംഘടിപ്പിച്ച് നാളത്തെ വരുമാനം കുറച്ചു കൊണ്ട് കെഎസ്ആര്‍ടിസിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജീവനക്കാരോടുള്ള സ്നേഹമല്ല എന്നു മാത്രം പറയുകയാണ്. കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിന് വഴങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്താല്‍ ശമ്പളം കിട്ടുമെന്ന് വിചാരിക്കണ്ട. സമരം നടത്തുന്നത് കെഎസ്ആര്‍ടിസിയോടുള്ള സ്നേഹം കൊണ്ടല്ല. തകര്‍ക്കാനുള്ള ഗൂഢാലോചന മാത്രം. പണിമുടക്ക് സ്നേഹമല്ല.

ഒന്നാം തീയതി ശമ്പളം കിട്ടുന്നതിന് എത്ര ദിവസമായി പറയുന്നു. ഒന്നാം തീയതി ശമ്പളം കൊടുക്കുമെന്ന് പറഞ്ഞത് കേട്ട് പോയിട്ടാണ് സമരത്തിന് നോട്ടീസ് നല്‍കിയത്. പണിമുടക്കിന് പറ്റിയ ആരോഗ്യമുണ്ടോ എന്ന് ജീവനക്കാര്‍ ചിന്തിക്കണം. ടിഡിഎഫ് ചോദിച്ചത് സ്ഥലംമാറ്റം മാത്രമാണ്. ഒഴിവ് അനുസരിച്ച് മാത്രമേ സ്ഥലംമാറ്റം നല്‍കാനാകു. പറയുന്ന എല്ലാകാര്യങ്ങളും അനുസരിക്കാന്‍ സാധിക്കില്ല. പണി മുടക്കുന്നക്കെതിരെ കര്‍ശന നടപടി മന്ത്രി വ്യക്തമാക്കി.

Tags