ദേശീയപാതയോരത്ത് കൂടി നടന്ന് പോവുകയായിരുന്ന യുവാവിനെ കെഎസ്‌ആർടിസി ഇടിച്ച് ദാരുണാന്ത്യം
ദേശീയപാതയോരത്ത് കൂടി നടന്ന് പോവുകയായിരുന്ന യുവാവിനെ കെഎസ്‌ആർടിസി ഇടിച്ച് ദാരുണാന്ത്യം
Updated: Oct 30, 2025, 10:23 IST
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
വയനാട്: ദേശീയപാതയോരത്ത് കൂടി നടന്ന് പോവുകയായിരുന്ന യുവാവിനെ കെഎസ്‌ആർടിസി ഇടിച്ച് ദാരുണാന്ത്യം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല .കൊല്ലം ദേശീയപാതയില്‍ കലയനാട് വച്ചാണ് കെഎസ്‌ആർടിസി ബസ് ഇടിച്ച് കാല്‍നടയാത്രക്കാരൻ മരിച്ചത്.
തിരുനല്‍വേലിയിലേക്ക് സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസാണ് പാതയോരത്ത് കൂടി നടന്നു പോവുകയായിരുന്ന യുവാവിനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .
tRootC1469263">.jpg)

