ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം
Dec 17, 2024, 15:33 IST
ശബരിമല: ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 15 പേർക്ക് പരിക്ക്. ബസുകളിൽ കൂടുതൽ പേരും തമിഴ്നാട് സ്വദേശികളായിരുന്നു. ചാലക്കയത്ത് രാത്രി 2 മണിയോടെയായിരുന്നു അപകടം.
എരുമേലിക്ക് പോയ ബസും നിലക്കൽ നിന്നും പമ്പയ്ക്ക് വന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസുകളുടെ മുൻ വശത്തെ ചില്ലുകൾ തകർന്നു. ഡ്രൈവർമാർക്ക് ചെറിയ പരിക്കുണ്ട്. ഡ്രൈവർമാരിൽ ഒരാളെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .റോഡിലെ തടസം മാറ്റി ഗതാഗതം പുനഃ സ്ഥാപിച്ചു.