കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിന്‍റെ ടയറിന് തീപിടിച്ചു

ksrtc

കോഴിക്കോട് : മുക്കത്ത് കെ.എസ്.ആർ.ടി.സി ബസിന്‍റെ ടയറിന് തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷന് സമീപത്ത് ബസ് എത്തിയപ്പോഴാണ് സംഭവം. താമരശ്ശേരി ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് ബസിന് തീപിടിച്ചത്.

യാത്രക്കാരെ സുരക്ഷിമായി ബസിൽ നിന്ന് പുറത്തെത്തിച്ചു. അഗ്നിശമനസേന എത്തി വെള്ളം ചീറ്റിച്ച് തീ അണച്ചു.

പുക ഉയരുന്നത് കണ്ടിട്ട് ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ലെന്ന് യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു. ഓമശ്ശേരി മുതൽ കരിഞ്ഞ മണം അനുഭവപ്പെട്ടിരുന്നു. തീപിടിച്ച ബസ് യാത്രക്ക് ഉപയോഗിക്കാവുന്നതല്ലെന്നും യാത്രക്കാരൻ വ്യക്തമാക്കി.

Tags