തൃശൂർ ഗുരുവായൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

KSRTC FIRE

തൃശൂർ ഗുരുവായൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീ പിടിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോയിരുന്ന ബസ്സിനാണ് തീ പിടിച്ചത്. മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപം രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഗുരുവായൂർ ഡിപ്പോയില്‍ നിന്ന് ബസ് പുറപ്പെട്ടയുടന്‍ തന്നെ മുന്‍വശത്ത് നിന്ന് പുക ഉയര്‍ന്നിരുന്നു.

മമ്മിയൂര്‍ ക്ഷേത്രത്തിന് സമീപം എത്തിയപ്പോഴേക്കും തീ ആളിക്കത്തി. എതിരെ വന്ന വാഹന യാത്രക്കാര്‍ ബഹളം വച്ചതോടെ ബസ് നിര്‍ത്തി. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും സമീപത്തെ കടകളില്‍ നിന്ന് അഗ്‌നിശമന ഉപകരണങ്ങള്‍ കൊണ്ടുവന്ന് തീയണക്കാൻ കഴിഞ്ഞു. യാത്രക്കാരെ പിന്നീട് മറ്റൊരു ബസ്സില്‍ കയറ്റി വിട്ടു.

Tags