കെ.എസ്.ആർ.ടി.സി. ബസിന് പിന്നിൽ ലോറി ഇടിച്ച് അപകടം ; നിരവധിപേർക്ക് പരിക്ക്
ksrtc

ആലുവ: ദേശീയപാതയിൽ ബസും ലോറികളും കൂട്ടിയിടിച്ച് 25 യാത്രക്കാർക്ക് പരിക്ക്. വ്യാഴാഴ്ച്ച രാവിലെ ആറു മണിയോടെ ആലുവ മുട്ടം തൈക്കാവ് കവലയിലായിരുന്നു അപകടം. ആലുവയിൽ നിന്ന് തൃപ്പൂണിതുറക്ക് പോയ കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. 

ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റി കൊണ്ടിരിക്കുമ്പോൾ അതിനു പുറകെ മത്സ്യം കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മുന്നിൽ നിർത്തിയിരുന്ന ട്രെയിലർ ലോറിയിൽ ഇടിച്ചു. ഇടിയിൽ ബസിൻ്റെ മുൻവശവും പുറകുവശവും തകർന്നു. നാട്ടുകാരും അഗ്നിശമന സേനയും എത്തി ആളുകളെ ആലുവയിലെയും കളമശേരിയിലേയും ആശുപത്രികളിൽ എത്തിച്ചു.

മുട്ടം തൈക്കാവിൽ നിത്യേന അപകടങ്ങളുണ്ടാകുന്നുണ്ട്. റോഡിൻ്റെ വീതി കുറവും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമാണ് അപകടങ്ങൾക്ക് കാരണം.

Share this story