നിലയ്ക്കൽ-പമ്പ പാതയിൽ കെ.എസ്.ആർ.ടി.സി ബസ് കുഴിയിലേക്ക് മറിഞ്ഞു
Dec 24, 2024, 20:33 IST
ശബരിമല : നിലയ്ക്കൽ - പമ്പ പാതയിൽ അട്ടത്തോടിനും പോത്തൻകുഴിക്കും ഇടയിൽ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.
ഡ്രൈവറും കണ്ടക്ടറും മാത്രമേ ബസിൽ ഉണ്ടായിരുന്നുള്ളൂ. ആർക്കും പരിക്കില്ല. ക്രെയിൻ ഉപയോഗിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് കരകയറ്റി.