കോഴിക്കോട് സ്‌കൂള്‍ പരിസരത്തുവച്ച് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

street dog

കോഴിക്കോട്: സ്‌കൂള്‍ പരിസരത്തുവച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തെരുവ് നായ ആക്രമിച്ചത്. കോഴിക്കോട് തോട്ടുമുക്കം ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഏബല്‍ ജോണിനാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ഏബലിനെ, ഓടിയെത്തിയ തെരുവ് നായ കാലില്‍ കടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. സാരമായ മുറിവുകള്‍ ഇല്ലാത്തതിനാല്‍ കുട്ടിയെ പിന്നീട് ഡിസ്ചാർജ് ചെയ്തു.

Tags