കോഴിക്കോട് തെരുവു നായ ആക്രമണം; 12പേർക്ക് കടിയേറ്റു

street dog
street dog

കോഴിക്കോട്: ഉള്ള്യേരിയിൽ തെരുവുനായ്ക്കളുടെ ആക്രമണം. കടിയേറ്റ് 12  പേർക്ക്  പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മനാത്താനത്ത്  മീത്തൽ സുജീഷിനെ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മറ്റുള്ളവർ  കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികൾക്ക് നേരെ നായ ചാടിവീണെങ്കിലും കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പുതിയോട്ടിൽ മീത്തൽ ഭാസ്‌ക്കരരൻ, തേവർകണ്ടി സുന്ദരൻ എന്നിവരുടെ വീടുകളിൽ കെട്ടിയിട്ട നായ്ക്കളെയും തെരുവ് നായ്ക്കൾ കടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. 

Tags