കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; നിരവധിപേർക്ക് പരിക്ക്
Feb 4, 2025, 20:18 IST


കോഴിക്കോട്: അരയിടത്തുപാലത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോട് മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റ 20 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിലും 10 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. കാറിനേയും ബൈക്കിനേയും മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തിൽ പരിക്കേറ്റ ബെെക്ക് യാത്രികന്‍റെ നില ഗുരുതരമാണ്.