കോഴിക്കോട് സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു

accident

കോഴിക്കോട്: എലത്തൂരിൽ സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. രാവിലെ എട്ട് മണിയോടെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും മറിഞ്ഞു. പരുക്കേറ്റവരെ മെ‍‍ഡിക്കൽ കോളജ് അടക്കമുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

പരുക്കേറ്റവരിൽ വിദ്യാർഥികളുമുണ്ട്. വടകരയിൽ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന കനിക ബസും കൊയിലാണ്ടിക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.