കോട്ടയം സ്വദേശിനി എറണാകുളത്ത് ഹോസ്റ്റലില്‍ മരിച്ച നിലയില്‍
Feb 4, 2025, 04:57 IST


കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയാണ് (21) മരിച്ചത്.
എറണാകുളം പെരുമ്പാവൂരില്‍ വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങൂര്‍ രാജഗിരി വിശ്വ ജ്യോതി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയാണ് (21) മരിച്ചത്. കോളേജിലെ മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ്. മാതാപിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പാണ് കണ്ടെത്തിയത്. മാതാപിതാക്കളോട് മാപ്പു പറയുന്നുവെന്ന തരത്തിലാണ് ആത്മഹത്യാക്കുറിപ്പ്. പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി