കൊല്ലത്ത് മന്ത്രിസഭാ വാര്‍ഷികത്തിന് വിപുല പരിപാടികള്‍

google news
വോളന്ററ് സേന ; മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും : ക്യാപ്റ്റന്‍മാര്‍ക്ക് പരിശീലനം ഫെബ്രുവരി 19 മുതല്‍

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വൈവിദ്ധ്യമാര്‍ന്ന വിപുല പരിപാടികള്‍ ഉണ്ടാകുമെന്ന് സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരികളായ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാലും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും.

സര്‍ക്കാരിന്റെ വികസന-ജനക്ഷേമ-സേവനപ്രവര്‍ത്തനങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുന്നതിനു കൂടിയാണ് ആഘോഷം.  സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനൊപ്പം വിജ്ഞാന-വിനോദപ്രദമായ കാഴ്ചകളും ഒരുക്കുന്നുണ്ട്. വിസ്മയ-കൗതുകങ്ങളുടെ കാണാക്കാഴ്ചകള്‍ക്കൊപ്പം നാടറിയുന്ന കലാകാര•ാരുടെ സാന്നിദ്ധ്യവുമുണ്ടാകുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി.

ഏപ്രില്‍ 25ന് വൈകിട്ട് കോണ്‍വന്റ് ജംക്ഷനില്‍ നിന്ന് വര്‍ണാഭ ഘോഷയാത്രയോടെയാണ് തുടക്കം. 4.30ന് ആശ്രാമം മൈതാനത്തെ പ്രദര്‍ശന നഗരിയിലെ സ്ഥിരം വേദിയില്‍ ധനകാര്യ  വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയാകും. 

സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ സ്വാഗതമോതുന്ന ചടങ്ങില്‍ വിശിഷ്ടാതിഥികളായി എം. പിമാരായ എന്‍. കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എം. എല്‍. എ മാരായ എം. മുകേഷ്, എം. നൗഷാദ്, ഡോ. സുജിത്ത് വിജയന്‍ പിള്ള, കെ. ബി. ഗണേഷ് കുമാര്‍, ജി. എസ്. ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, പി. എസ്. സുപാല്‍, പി. സി. വിഷ്ണുനാഥ്, സി. ആര്‍. മഹേഷ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണന്‍, ജില്ലാ വികസന കമ്മിഷണര്‍ ആസിഫ് കെ. യൂസഫ്, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ. ഡി. എം. എന്‍. സാജിതാ ബീഗം, സംഘാടക സമിതി വൈസ് ചെയര്‍മാനായ ഇന്‍ഫര്‍മേഷന്‍ പബ്ലിക്  റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ കുന്നത്ത്, കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. എസ്. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശന-വിപണന മേള. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തനങ്ങളും സേവനങ്ങളും 62 തീം സ്റ്റാളുകളില്‍ അവതരിപ്പിക്കുന്നുണ്ട്. 103 കമേഴ്‌സ്യല്‍ സ്റ്റാളുകളില്‍ വിവിധ വകുപ്പുകളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ഉത്പന്ന പ്രദര്‍ശനവും ന്യായവിലയ്ക്കുള്ള വില്‍പനയും നടത്തും. 

സര്‍വീസ് സ്റ്റാളുകള്‍ വഴി തത്സമയ ചികിത്സ, ഐ. ടി. സേവനങ്ങള്‍ തുടങ്ങിയവ ലഭിക്കും. കൃഷി-മൃഗസംരക്ഷണ വകുപ്പുകളുടെ പ്രത്യേക പ്രദര്‍ശനവുമുണ്ട്. അഞ്ചു ജില്ലകളില്‍ നിന്നുളള വേറിട്ട രുചികളുമായി കുടുംബശ്രീ നേതൃത്വം നല്‍കുന്ന ഫുഡ് കോര്‍ട്ടും ഒരുക്കുകയാണ്.

ആയിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സ്ഥിരം വേദിയില്‍ ദിവസവും വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ അരങ്ങേറും. ഏപ്രില്‍ 25 ന് വൈകിട്ട് 5.30ന് ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെ 65 കലാപ്രവര്‍ത്തകര്‍ ഭാരത് ഭവന്റെ  ആഭിമുഖ്യത്തില്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടിയോടെ കലാസന്ധ്യകള്‍ക്ക് തുടക്കമാകും. ഏഴു മണിക്ക് മിഥുന്‍ ജയരാജിന്റെ നേതൃത്വത്തില്‍ ന്യൂജെന്‍ മ്യൂസിക് ഷോ.

26ന് വൈകിട്ട് 4.30ന് ആരതിയുടെ ഓട്ടന്‍തുള്ളല്‍, അഞ്ചു മണിക്ക് യൗവന ഡ്രാമാവിഷന്റെ നാടകം-ഇരുട്ട്, 6.30ന് അപര്‍ണ രാജീവിന്റെ ഒ.എന്‍.വി സ്മൃതി സന്ധ്യ, എട്ടു മണിക്ക് സുരേഷ് വിട്ടിയറയുടെ വില്‍പ്പാട്ട്.
27ന് വൈകിട്ട് അഞ്ചു മണിക്ക് ഡോ. കെ. ആര്‍. ശ്യാമയുടെ കര്‍ണാടക സംഗീതം, ആറു മണിക്ക് കൊല്ലത്തിന്റെ പ്രിയഗായകന്‍ ബാസ്റ്റ്യന്‍ ജോണ്‍ അവതരിപ്പിക്കുന്ന ‘തേനോലും ഈണം’, 7.30ന് സച്ചിന്‍ വാര്യര്‍, രേഷ്മ രാഘവേന്ദ്ര, സാംസണ്‍ എന്നിവരുടെ മെലഡി ഈവിനിംഗ്.


28ന് വൈകിട്ട് അഞ്ചിന് ചിറക്കര സലിം കുമാറിന്റെ കഥാപ്രസംഗം, 6.30 മുതല്‍ പ്രസീതയുടെ നേതൃത്വത്തില്‍ നാടന്‍പാട്ട്.
29ന് വൈകിട്ട് അഞ്ചു മണി മുതല്‍ കുടുംബശ്രീ കലാസംഘത്തിന്റെ വ്യത്യസ്ത പരിപാടികള്‍. 30ന് വൈകിട്ട് 6.30 മുതല്‍ ഇരട്ട ഗ്രാമി അവാര്‍ഡ് ജേതാവ് മനോജ് ജോര്‍ജ്ജിന്റെ വയലിന്‍ ഫ്യൂഷന്‍.
മെയ് 1ന് വൈകിട്ട് സമാപന സമ്മേളനത്തിന് പിന്നാലെ വൈകിട്ട് 6.30ന് തലമുറകളുടെ പാട്ടുകാരന്‍ ഉണ്ണിമേനോന്‍ നയിക്കുന്ന സംഗീത പരിപാടി - നൊസ്റ്റാള്‍ജിയ.

സെമിനാറുകള്‍-ഏപ്രില്‍ 25ന് രാവിലെ 11 മണിയ്ക്ക് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍  ലഹരിയ്‌ക്കെതിരെ ബോധവല്‍ക്കരണം എന്ന വിഷയത്തില്‍  സെമിനാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്‌സ്.ഏണസ്റ്റ് ഉച്ചയ്ക്ക് 3 മണിയ്ക്ക്  ഉദ്ഘാടനം ചെയ്യും.  മോട്ടര്‍ വെഹിക്കിള്‍ വകുപ്പിന്റെ   ‘റോഡ്‌സുരക്ഷ ബോധവല്‍ക്കരണം - പ്രഥമ ശുശ്രൂഷ പരിശീലനം’ എം. നൗഷാദ്. എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  

ഏപ്രില്‍ 26ന്  രാവിലെ 11 ന് കൃഷി വകുപ്പിന്റെ മണ്ണില്ലാ കൃഷിയും ഫുഡ് സ്‌കേപ്പിംഗും കാപ്പക്‌സ് ചെയര്‍മാന്‍ എം.ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നവകേരളവും വിദ്യാഭ്യാസവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍  ഉദ്ഘാടനം ചെയ്യും.

 ഏപ്രില്‍ 27ന്   രാവിലെ 11 മണിയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍   ഏങ്ങനെ ഫാം തുടങ്ങാം..? വരുമാനത്തിന്റെ പുതുവഴികള്‍ ജില്ലാ പഞ്ചായത്ത്   പ്രസിഡന്റ് സാം കെ ഡാനിയല്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 3 മണിക്ക് വ്യവസായ വകുപ്പിന്റെ സംരംഭകവര്‍ഷം 2022-23 നിങ്ങള്‍ക്കുമാകാം സംരഭകര്‍  ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു ഉദ്ഘാടനം ചെയ്യും.

 ഏപ്രില്‍ 28ന്   രാവിലെ 11 ന്്  ഫിഷറീസ് വകുപ്പിന്റെ ബയോഫ്‌ളോക്കും-വനാമി ചെമ്മീന്‍കൃഷിയും സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍  കെ. ശിവശങ്കരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 3 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അധികാരവികേന്ദ്രീകരണം  കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍  കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍ ഉദ്ഘാടനം ചെയ്യും.

 ഏപ്രില്‍ 29ന്  രാവിലെ 11 ന് ക്ഷീരവികസന വകുപ്പിന്റെ പാല്‍ഗുണമേ•യും ഭക്ഷ്യസുരക്ഷാ നിയമങ്ങളും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.   ഉച്ചയ്ക്ക് 3 ന് കുടുംബശ്രീയുടെ സ്ത്രീപക്ഷ നവകേരളം മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും.
 ഏപ്രില്‍ 30ന് രാവിലെ 11 ന് ആരോഗ്യ വകുപ്പിന്റെ നമ്മുടെഭൂമി നമ്മുടെ ആരോഗ്യം ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍  എസ്.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.  ഉച്ചയ്ക്ക് 3 ന് പോലീസ് വകുപ്പിന്റെ കുട്ടികളും പോലീസും  കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ ഉദ്ഘാടനം ചെയ്യും.

 മെയ് 1 ന്  രാവിലെ 11 ന് ലീഗല്‍ മെട്രോളജി വകുപ്പിന്റെ അളവുകളും തൂക്കങ്ങളും ഇടപാടുകളില്‍ അറിയേണ്ടതെല്ലാം സി.ആര്‍ മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  ഉച്ചയ്ക്ക് 3 ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സുരക്ഷിത ഭക്ഷണത്തിനായി നൂതനവഴികള്‍ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
 

Tags